കണ്ണൂർ
മുദ്രാ വായ്പ ലഭ്യമാകുന്നതിന് തടസം നേരിടുന്നതായും വിദ്യാർഥികളിൽ പലരും വിദ്യാഭ്യാസ വായ്പ കിട്ടാതെ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതായും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പരാതി പരിഹരിക്കുന്നതിന് ജില്ലാതല സമിതി രൂപീകരിക്കുന്നു. ജില്ലാ വികസന കോ–-ഓഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി –- -ദിശയിലാണ് കെ സുധാകരൻ എംപിയുടെ നിർദേശത്തെത്തുടർന്നുള്ള തീരുമാനം. സർക്കാരുകളുടെ പദ്ധതി പ്രകാരം വായ്പകൾ നൽകുന്നതിൽ ബാങ്കുകളുടെ പൂർണ സഹകരണം യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ വിവിധ വകുപ്പുകൾ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനവും പുരോഗതിയും യോഗം അവലോകനംചെയ്തു. പദ്ധതികൾ പ്രാവർത്തികമാക്കുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ കാലതാമസമില്ലാതെ പരിഹരിച്ച് മുന്നോട്ടുപോകാനും ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകാനും എംപി നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..