06 July Sunday

പുതുവർഷം: അതിരുവിടരുത് 
ആഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

 

പാലക്കാട് 
ജില്ലയിലെ പുതുവത്സരാഘോഷങ്ങൾ നല്ല രീതിയിൽ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആഘോഷങ്ങൾക്കിടയിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ജില്ലാ പൊലീസ് സജ്ജം. നിയന്ത്രണങ്ങൾക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എട്ട്‌ ഡിവൈഎസ്‌പി, 26 ഇൻസ്‌പെക്‌ടർമാർ, 145 എസ്‌ഐ, 1225 സിവിൽ പൊലീസ്‌ ഓഫീസർമാർ, 92 വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാർ എന്നിവരുൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിൽ ഡ്യൂട്ടിയിലുണ്ട്‌. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം എന്നിവ തടയുന്നതിനും വാഹന പരിശോധനയ്‌ക്കും അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ചു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ നിരീക്ഷിക്കുന്നുണ്ട്‌. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. കൂടാതെ മൈക്ക് ഉപയോഗം, പടക്കം പൊട്ടിക്കൽ എന്നിവയ്‌ക്ക്‌ നിലവിലുള്ള ഹൈക്കോടതി, സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന്‌ ജില്ലാ പൊലീസ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top