കണ്ണൂർ
കേരള പത്രപ്രവർത്തക യൂണിയൻ ദേശാഭിമാനി കണ്ണൂർ ഘടകം മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ‘മീഡിയ സോക്കർ’ ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ പ്രസ്‌ക്ലബ് ടീം ജേതാക്കളായി.
മാതൃഭൂമി ടീമാണ് റണ്ണറപ്പ്. ഇരുടീമുകളും സമനില (1–-1) പാലിച്ചതിനാൽ ടൈബ്രേക്കറിലൂടെയാണ് പ്രസ് ക്ലബ് ടീം ജേതാക്കളായത്.
ടൂർണമെന്റ് കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി ന്യൂസ് എഡിറ്റർ പി സുരേശൻ അധ്യക്ഷനായി. കണ്ണൂർ പ്രസ്‌ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, എൻ വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപനച്ചടങ്ങിൽ മുൻ രാജ്യാന്തര കായികതാരം കെ എം ഗ്രീഷ്‌മ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
ദേശാഭിമാനി കോഴിക്കോട് ന്യൂസ് എഡിറ്റർ ജയകൃഷ്‌ണൻ നരിക്കുട്ടി, ഷമീർ ഊർപ്പള്ളി, പി കെ മധു, സി സുരേശൻ, എം ഷാജി, ജസ്‌ന ജയരാജ് എന്നിവർ സംസാരിച്ചു. എം സനൂപ് സ്വാഗതവും ജി ശ്രീകാന്ത് നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..