06 July Sunday

കുന്നത്തൂർപാടിയിൽ 
തിരക്കേറി

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

കുന്നത്തൂർ പാടിയിൽ കെട്ടിയാടിയ തിരുവപ്പന

 പയ്യാവൂർ

കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവത്തിന് തിരക്കേറി. കാട്ടിൽ രാത്രി മാത്രം നടക്കുന്ന ഉത്സവം കാണാൻ കേരളത്തിനകത്തും പുറത്തുനിന്നടക്കം നിരവധിയാളുകളാണ് എത്തുന്നത്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും കയറാനും ദർശനം നടത്താനും സൗകര്യമുള്ള സ്ഥലമാണ് കുന്നത്തൂർ പാടി. എല്ലാദിവസവും രാത്രി പാടിയിൽ രാത്രി 11ന് തിരുവപ്പന, പുലർച്ചെ വെള്ളാട്ടം, ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതി തെയ്യം എന്നിവ കെട്ടിയാടും. പാടിയിൽ എത്തുന്ന എല്ലാവർക്കും താഴെ പൊടിക്കളത്ത് ഉച്ചയ്ക്കും രാത്രിയിലും അന്നദാനമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top