06 July Sunday

കൊട്ടാരക്കര ക്ഷേത്രത്തിൽ 
വലിയ ഭരണികൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ കണ്ടെത്തിയ 
പഴക്കം ചെന്ന വലിയ ഭരണികൾ

 

കൊട്ടാരക്കര 
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ നാലരയടി പൊക്കമുള്ളതും പല വലിപ്പമുള്ളതുമായ വർഷങ്ങൾ പഴക്കമുള്ള ചീനഭരണി  ഇനത്തിൽപ്പെട്ട ആറ് വലിയ ഭരണികൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ദേവസ്വം ഓഫീസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പഴയ സാധനങ്ങൾ സൂക്ഷിച്ച മുറി വൃത്തിയാക്കുന്നതിനിടയ്ക്ക് മുറിയുടെ തറയിൽ അഞ്ചരയടി താഴ്ചയിൽ മുഖം പുറത്തേക്ക് കാണുന്ന നിലയിൽ കുഴിച്ചിട്ട നിലയിലാണ്‌ ഭരണി കണ്ടെത്തിയത്‌. മണ്ണ് നീക്കം ചെയ്ത്‌ വാതിൽ പൊളിച്ചു ഭരണി പുറത്തെടുത്ത് വൃത്തിയാക്കി ക്ഷേത്ര മുറ്റത്ത് ഭക്തജനങ്ങൾ കാണുന്ന തരത്തിൽ വച്ചിട്ടുണ്ട്‌. സാധാരണ നന്നങ്ങാടിയെ അപേക്ഷിച്ച്‌  ചൈന ക്ലേ ഉപയോഗിച്ച് പോളിഷ് ചെയ്തതുപോലെ ആയതുകൊണ്ട്‌ പ്രാചീന ചൈനാ വ്യാപാരികൾ മുഖേന രാജവംശങ്ങൾ വാങ്ങി സൂക്ഷിച്ചതാണെന്ന്‌ കരുതുന്നു. പ്രാചീന ഗ്രീക്ക് വ്യാപരികൾക്ക് മുന്നേ ചൈനീസ് വ്യാപാരികൾ ചീന ഭരണിയുമായി കേരളത്തിൽ എത്തിയതായി ചരിത്രകാരൻമാർ പറയുന്നു. ഇളയിടത്തുസ്വരൂപം രാജവംശം തലസ്ഥാനം കിളിമാനൂർ കുന്നുമേൽനിന്ന് കൊട്ടാരക്കരയിലേക്ക് 14 നൂറ്റാണ്ടോടെ മാറ്റിയിരുന്നു. കൊട്ടാരക്കര ഇളയിടത്തു ഭരണകേന്ദ്രമായതോടെ കൊട്ടാരക്കര മഹാദേവൻ ഇളയിടത്തപ്പനായി വിളിപ്പേരും വന്നു. ഭരണികൾ ക്ഷേത്രത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു. പ്രാചീനകാലത്ത് ക്ഷേത്രത്തിൽ നിവേദ്യമായി പടച്ചോറും തൈരും ഉപ്പുമാങ്ങയും ഉണ്ടായിരുന്നതായും ഇവ സൂക്ഷിക്കാൻ ഉപയോഗിച്ച ഭരണിയായി കരുതുന്നു. ഭരണികൾ പൊക്കി മാറ്റുന്നതിനായി മണ്ണ് കൊണ്ടു തന്നെ നിർമിച്ച മൂന്ന് കൊളുത്തുകൾ വീതം ഭരണികളിലുണ്ട്‌. ഭരണികൾക്ക് വെളുപ്പും കറുപ്പും ചൈന ക്ലേ സങ്കരനിറമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top