16 August Saturday

കേരള ബാങ്കിലെ അപ്രൈസർമാരെ 
സ്ഥിരം ജീവനക്കാരായി അംഗീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

അപ്രൈസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എച്ച് എച്ച് ബി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ബാങ്കിലെ ഗോൾഡ് അപ്രൈസർമാരെ സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്ന് കേരള ബാങ്ക് അപ്രൈസേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എച്ച് എച്ച് ബി മോഹനൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി സി പ്രദീപൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി പി പ്രകാശൻ, രാജഗണേശൻ, ടി ടി രതീഷ്,   യൂണിയൻ ജില്ലാ സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: സന്തോഷ് നൂറനാട് (പ്രസിഡന്റ്), എം രാജേഷ്‌ കുമാർ  (ജനറൽ സെക്രട്ടറി),  സതീശൻ (വൈസ്‌പ്രസിഡന്റ് ), വിനോദ്, ലത റാണി (ജോയിന്റ് സെക്രട്ടറിമാർ), അനൂപ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top