തിരുവനന്തപുരം
66–--ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. മത്സരങ്ങൾ കവി പ്രഭാവർമ്മ ഉദ്‌ഘാടനം ചെയ്തു. പൊലീസ് സൂപ്രണ്ട് പ്രദീപ് എൻ വെയിൽസ് അധ്യക്ഷനായി.
കളരിപ്പയറ്റിലെ മെയ്‌പ്പയറ്റ് മുതൽ ഉറുമി വീശൽ വരെയുള്ള 13 ഇനത്തിലാണ് മത്സരം. 13 ജില്ലയിൽ നിന്നായി 1200ൽ അധികം കളരി അഭ്യാസികൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നു.
ആദ്യ ദിവസത്തെ മത്സരം കഴിഞ്ഞപ്പോൾ 22 പോയിന്റ് നേടി തിരുവനന്തപുരവും 20 പോയിന്റ് നേടി കണ്ണൂരും 17 പോയിന്റ് നേടി പാലക്കാടും ആദ്യ മൂന്ന് സ്ഥാനത്തെത്തി.
കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം കെ രാജഗോപാലൻ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടർ കെ സുനിൽ കുമാർ, എസ് സുമേഷ്, കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി രാധാകൃഷ്ണൻ, അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി കെ പി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..