മൂര്‍ക്കനാട്
കേരള ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പറേഷന്‍ വഴി ക്ഷീരമേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാനും കന്നുകാലികളെ വാങ്ങാനും വായ്പകള്‍ അനുവദിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. മൂര്‍ക്കനാട് മില്‍മ അഗ്രി -ഡെയറി ഫെസ്റ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി കേരളത്തിന് അഭിമാനവും രാജ്യത്തിന് മുതല്‍ക്കൂട്ടുമാകുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷനായി. നാടന്‍പശുക്കളുടെ പ്രദര്‍ശനവും ഭക്ഷ്യമേളയും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് ഉദ്‌ഘാടനംചെയ്‌തു. കലാസന്ധ്യയുടെ ഉദ്‌ഘാടനം മില്‍മ ചെയര്‍മാന്‍ കെ എസ് മണി നിര്‍വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..