ആലുവ
മാർ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള 22–-ാമത് അഖിലേന്ത്യ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് ജനുവരി അഞ്ചിന് വൈകിട്ട് നാലിന് ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. കേരളത്തിലും പുറത്തുമുള്ള മികച്ച 16 സ്കൂൾ ടീമുകൾ മാറ്റുരയ്ക്കും. ടീമുകളുടെ പ്രഖ്യാപനം മുൻ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ സോളി സേവ്യർ നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ എം ഒ ജോൺ അധ്യക്ഷനായി.
ടൂർണമെന്റ് ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടീം പ്രഖ്യാപനച്ചടങ്ങിൽ പി ജെ വർഗീസ്, പി പൗലോസ്, എം എം ജേക്കബ്, എം എൻ സത്യദേവൻ, ചിന്നൻ ടി പൈനാടത്ത്, പി ആർ ഹർഷൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..