കോടതി ഉത്തരവുണ്ടായിട്ടും യാത്രക്കാരന‌് നഷ‌്ടപരിഹാരം നൽകാതെ കല്ലട ട്രാവൽസ‌്. കോഴിക്കോട‌് മണ്ണൂർ സ്വദേശി തൈക്കൂട്ടത്തിൽ വിശ്വനാഥനാണ‌് ബുക്ക‌് ചെയ‌്ത ബസ‌് സമയത്ത‌് വരാതെ ബുദ്ധിമുട്ടിച്ചതിനെതിരെ ജില്ലാ ഉപഭോക്‌തൃ കോടതിയിൽ പരാതി നൽകിയത‌്. ബസ‌് ചാർജ‌് അടക്കം 11,525 രൂപ നഷ‌്ടപരിഹാരമായി പരാതിക്കാരന‌് നൽകണമെന്ന‌് കഴിഞ്ഞ ആഗസ‌്തിൽ കോടതി ഉത്തരവിട്ടു.തുക ഇതു വരെ നൽകിയിട്ടില്ല.
കഴിഞ്ഞ വർഷം ഏപ്രിൽ ആറിന‌് വിശ്വനാഥന്റെ മകൻ വിനയിന‌് നെടുമ്പാശേരിയിലേക്ക‌് പോകാനായാണ‌് ടിക്കറ്റ‌്ബുക്ക‌് ചെയ‌്തത‌്. ബസ‌് പറഞ്ഞ സമയത്തിനും ഒരുമണിക്കുർ കഴിഞ്ഞും എത്താതായതോടെ ഇവർ ടാക‌്സി വിളിച്ച‌് പോയി. കല്ലടയുടെ ഓഫീസിലേക്ക‌് നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല.
ഇതോടെ ടിക്കറ്റ‌് ചാർജായ 525 രൂപ മടക്കി തരണമെന്ന‌് വക്കീൽ നോട്ടീസ‌് അയച്ചിട്ടും മറുപടി ഇല്ലാതായതോടെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി.
തുടർന്ന‌് കോടതി നഷ‌്ടപരിഹാരമായി 11,525 രൂപ നൽകാൻ ഉത്തരവിട്ടു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വിധി പാലിക്കാൻ കല്ലട തയ്യാറാകാത്തതിനാൽ വിശ്വനാഥൻ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ‌് . മെയ‌് ഒമ്പതിന‌് കേസ‌് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..