01 July Tuesday

ബാലഭാസ്‌കറിന്റെ മരണവും സ്വർണക്കടത്തും തമ്മിൽ ബന്ധപ്പെടുത്താവുന്ന തെളിവുകൾ ലഭിച്ചിട്ടില്ല: ക്രൈംബ്രാഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

കൊച്ചി> സ്വർണ കള്ളക്കടത്തും വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തെയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചു.

പ്രകാശൻ തമ്പി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുകയാണ്. അർജുൻ നാരായണൻ, പ്രകാശൻ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ്.

അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം ദേശീയപാതാ അതോറിറ്റി യോട് ചോദിച്ചിട്ടുണ്ട്. വാഹനം അമിത വേഗത്തിലായിരുന്നോ എന്ന് ആർടിഒ യോട് ചോദിച്ചിട്ടുണ്ട്. റോഡിലെ വെളിച്ചം സംബന്ധിച്ച് കെ എസ് ഇ ബിയോട് റിപ്പാർട്ട് തേടി.

ബാലഭാസ്കർ, പ്രകാശൻ തമ്പി, ഡോ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ ബാങ്ക് വിവരങ്ങൾ റിസർവ് ബാങ്കിനോട് ചോദിച്ചു. ബാലഭാസ്കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top