ആലുവ
ആലുവ താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ സമാപനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. മയക്കുമരുന്നിനെതിരെ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്ന് മന്ത്രി പറഞ്ഞു.
എൻഎസ്എസ് വനിതാ യൂണിയൻ നേതൃത്വത്തിൽ മണപ്പുറത്ത് മെഗാ തിരുവാതിരയും നടത്തി. 72 കരയോഗങ്ങളിൽനിന്ന് 3000 പേർ അണിനിരന്നു. മദ്യം, -മയക്കുമരുന്ന് ലഹരിക്കെതിരെ പ്രതിരോധക്കൂട്ടായ്മ ഒരുക്കി. യൂണിയൻ പ്രസിഡന്റ് എ എൻ വിപിനേന്ദകുമാർ അധ്യക്ഷനായി. നടി ഊർമിള ഉണ്ണി, ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി ജോൺ, താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി പി എസ് വിശ്വംഭരൻ, വനിതാ യൂണിയൻ പ്രസിഡന്റ് പി എസ് വിജയലക്ഷ്മി, സെക്രട്ടറി മഞ്ജു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..