കൊച്ചി
ഭരണഘടനാശിൽപ്പി ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ "മനുവാദികൾ തുലയട്ടെ’ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. മഹാരാജാസ് കോളേജിനുമുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ സമാപിച്ചു.
തുടർന്ന് ചേർന്ന യോഗം പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഒ സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ വി ആർ ശാലിനി, ഡോ. ഹരീഷ്, ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു, ഏരിയ സെക്രട്ടറി കെ ബി ഷീബൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..