പ്രോഗ്രസീവ് ടെക്കീസ് "തരംഗ് 2023'; നാലാം ദിനവും സമ്പുഷ്ടമായി
കൊച്ചി> പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിക്കുന്ന ടെക്കികളുടെ സംസ്‌ഥാന കലോത്സവമായ "തരംഗ് 2023" ആയിരത്തിലധികം മത്സരാർത്ഥികളാലും ആസ്വാദകരാലും നാലാം ദിനവും സമ്പുഷ്ടമായി. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കലോത്സവം ഐടി ജീവനക്കാർക്ക് പുതിയൊരു അനുഭവമായി മാറി. 50 പോയന്റുമായി Gadgeon ഒന്നാം സ്ഥാനത്തും 33 പോയന്റുമായി Key value software systems രണ്ടാം സ്ഥാനത്തും തുടരുകയാണ്. കലോത്സവത്തിന്റെ അഞ്ചാം ദിനമായ ചൊവ്വാഴ്ച കഥാപ്രസംഗം, പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) മത്സരങ്ങൾ അരങ്ങേറും. ഫേസ് പെയിന്റിങ് ഒന്നാം സ്ഥാനം: Raeesa P. A, Ignitarium Technology Solutions രണ്ടാം സ്ഥാനം: Padmash ree M.M, Key value Software Systems മെഹന്ദി ഒന്നാം സ്ഥാനം : Fathima Nebin K. N, Key value Software systems രണ്ടാം സ്ഥാനം: Anusha Valayangadan, Fragomen കഥകളി സംഗീതം ഒന്നാം സ്ഥാനം: Sandeep P. V, TCS രണ്ടാം സ്ഥാനം: Anjali Krishnakumar, Fair code Read on deshabhimani.com