ഇല്ല, വാട്‌സാപ്പിൽ പരസ്യമുണ്ടാകില്ല
വാട്‌സാപ്പിൽ പരസ്യം ഉണ്ടാകുമോ എന്ന ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആശങ്കയ്‌ക്ക് വിരാമം. ഉടമ സ്ഥാപനമായ ഫെയ്‌സ്‌ബുക്ക് പരസ്യങ്ങൾ കൊണ്ടുവരാനുള്ള നീക്കം പിൻവലിച്ചതായാണ് പുതിയ റിപ്പോർട്ട്. ആപ്പിൽ പരസ്യം നൽകുന്നതു സംബന്ധിച്ച് പഠിക്കാൻ വാട്‌സാപ് രൂപംനൽകിയ സംഘത്തെ പിരിച്ചുവിട്ടതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തിരുന്നു. 2017ൽ വാട്‌സാപ്പിന്റെ സ്ഥാപകരായ ബ്രയാൻ ആക്ടണും ജാൻ കോമും രാജിവച്ചത് പരസ്യം കൊണ്ടുവരാനുള്ള തീരുമാനത്തെ എതിർത്തതിന്റെ പേരിലായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരം ചോർത്തിയെന്നും ഫെയ്‌സ്‌ബുക്ക് സ്ഥാപകൻ സുക്കൾബർഗ് വാട്‌സാപ്പിലൂടെ പണം കൊയ്യാനുള്ള നെട്ടോട്ടത്തിലാണെന്നും ഫോബ്‌സിനു നൽകിയ അഭിമുഖത്തിൽ ആക്ടൺ പിന്നീട് വെളിപ്പെടുത്തിയിരുന്നു. Read on deshabhimani.com