ആഹാ... ഇതെന്താ? വൃദ്ധസദനമോ!



യൂത്തന്മാർക്കെല്ലാം അകാലവാർധക്യം ബാധിച്ചതിന്റെ ഞെട്ടലിലാണ‌് സമൂഹമാധ്യമങ്ങൾ. ട്രെൻഡിങ്ങായ ഏജ‌് ചലഞ്ചിന്റെ ഭാഗമായി സൂപ്പർ താരങ്ങൾമുതൽ സാധാരണക്കാർവരെ പ്രായം കൂട്ടിയതാണ‌് കാരണം. 2017ൽ പുറത്തിറങ്ങിയ എഡിറ്റിങ് ആപ്പായ ഫെയ‌്സ‌്ആപ്പിലൂടെയാണ‌് ആളുകൾ കൂട്ടത്തോടെ  വൃദ്ധരായി മാറിയത‌്. ആപ് ഡൗൺലോഡ‌് ചെയ്തതശേഷം ചിത്രങ്ങൾ ഏജ‌് ഫിൽട്ടറിൽ ഇട്ടാണ‌് പ്രായം കൂട്ടുന്നത‌്.  ഷെയർ വയ‌്ക്കാനുള്ള ഓപ‌്ഷനുമുണ്ട‌്. ആൻഡ്രോയിഡിലും ഐഒഎസിലും ആപ് ലഭ്യമാണ‌്. സൂപ്പർ താരം ടൊവീനോയും ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.  നേരത്തെ ക്രിക്കറ്റ‌് താരങ്ങളായ വിരാട‌് കോഹ‌്‌ലി, ക്രിസ‌് ഗെയ‌്ൽ, കെയ‌്ൻ വില്യംസൺ തുടങ്ങിയവരുടെ പ്രായമായ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായി. അതേസമയം, നിർമിതബുദ്ധി ഉപയോഗിച്ച‌് ചിത്രങ്ങളിൽ രൂപമാറ്റം വരുത്തുന്ന ഈ ആപ് സുരക്ഷിതമല്ലെന്നാണ‌്  വിദഗ്ധരുടെ കണ്ടെത്തൽ. മൊബൈലിലെ ക്യാമറയും ഗ്യാലറിയുമടക്കം ചോർത്താൻ ഇവയ‌്ക്ക‌് കഴിയും. Read on deshabhimani.com

Related News