ഹിമാചലിൽ 
വോട്ട്‌ ചെയ്‌ത്‌ 
നൂറ്റഞ്ചുകാരി



ഡെറാഡൂൺ ഹിമാചൽ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്‌ത്‌ രാജ്യത്തെ പ്രായംചെന്ന വോട്ടറായ നാരോദേവി. ചമ്പാ ജില്ലയിൽ ചൗരാ മണ്ഡലത്തിലെ 122–-ാം ബൂത്തിലായിരുന്നു വോട്ട്‌. എൺപതിലധികം പ്രായമുള്ളവർക്ക് വീടുകളിൽ ബാലറ്റ് പേപ്പറിലൂടെ വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പുകമീഷൻ സൗകര്യമൊരുക്കിയിരുന്നെങ്കിലും പോളിങ്‌ സ്റ്റേഷനിലെ ഇലക്ട്രോണിക് വോട്ടിങ്‌ മെഷീൻ വഴിയാണ്‌ അവർ വോട്ട് ചെയ്‌തത്‌. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വോട്ടറായിരുന്ന ശ്യാംശരൺ നേഗി 106–-ാം വയസ്സിൽ കഴിഞ്ഞ അഞ്ചിനാണ്‌ മരിച്ചത്‌. Read on deshabhimani.com

Related News