ഇറാഖ് തീപ്പിടുത്തം ; അനുശോചിച്ച് യു. എ. ഇ



യുഎ ഇ> ഇറാഖില്‍ കല്യാണമണ്ഡപത്തിലുണ്ടായ  തീപിടുത്തത്തില്‍  അനുശോചനം  അറിയിച്ചു യുഎഇ. അപകടത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  അപകടത്തില്‍പ്പെട്ട കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും യു എ ഇ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. വിവാഹ ആഘോഷത്തില്‍ നൂറുകണക്കിന് ആളുകള്‍ ഉണ്ടായിരുന്നുവെന്നും തീപിടുത്തം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം സീലിംഗ് ഡെക്കറേഷനില്‍ തീ ആളിക്കത്തുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കല്യാണമണ്ഡപത്തിന്റെ ഉടമകള്‍ക്ക്  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.   Read on deshabhimani.com

Related News