ചൊവ്വയില്‍ വീണ്ടും വെള്ളം
ലണ്ടന്‍ ചൊവ്വയുടെ ദക്ഷിണ ധ്രുവത്തില്‍ മഞ്ഞുപാളികള്‍ക്കു താഴെ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി. കേംബ്രിഡ്ജ്, ഷെഫീല്‍ഡ് സര്‍വകലാശാലകളില്‍നിന്നുള്ള ഗവേഷകരുടേതാണ് കണ്ടെത്തല്‍. മഞ്ഞുപാളിക്കടിയിലെ സൂക്ഷ്മ പാറ്റേണുകള്‍ തിരിച്ചറിയാന്‍ ഉപരിതലത്തില്‍ ലേസര്‍ അള്‍ട്ടിമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചു. പാറ്റേണുകൾ മഞ്ഞുപാളിക്കു താഴെയുള്ള വെള്ളം എങ്ങനെ ഉപരിതലത്തെ ബാധിക്കുമെന്ന കംപ്യൂട്ടര്‍ മോഡലുമായി പൊരുത്തപ്പെടുന്നതായിരുന്നു പരീക്ഷണം. നേരത്തേ കണ്ടെത്തിയ റഡാര്‍ അളവുകളുമായി യോജിക്കുന്നുമുണ്ട്. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ വെള്ളത്തില്‍ ഉപ്പിന്റെ അംശമുണ്ടാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. Read on deshabhimani.com