വേതന വർധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ; യുഎസില്‍ ജനപിന്തുണയാര്‍ജിച്ച് മോട്ടോർ തൊഴിലാളി പണിമുടക്ക്
ഡെട്രോയിറ്റ് > അമേരിക്കയിലെ ഡെട്രോയിറ്റിൽ നാലാം ദിവസവും തുടരുന്ന മോട്ടോർവാഹന നിർമാണ തൊഴിലാളി പണിമുടക്കിന് ജനപിന്തുണയേറുന്നു. വിവിധയിടങ്ങളിലെ സമരകേന്ദ്രങ്ങളിൽ എത്തി എംപിമാർ ഉൾപ്പെടെയുള്ളവർ അഭിവാദ്യം അർപ്പിച്ചു. സ്‌റ്റെല്ലാന്റിസ് കമ്പനിയുമായുള്ള ചർച്ച തുടരുമെന്ന് സമരം നയിക്കുന്ന യുണൈറ്റഡ് ഓട്ടോ വർക്കേഴ്‌സ് (യുഎഡബ്ല്യു) പറഞ്ഞു. ചർച്ച ഫലപ്രദമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനെപ്പറ്റി ആലോചിക്കും. ജനറൽ മോട്ടോഴ്‌സ്, ഫോർഡ്, സ്‌റ്റെല്ലാന്റിസ് കമ്പനികളിലെ 13,000 തൊഴിലാളികളാണ് ആദ്യഘട്ട പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്. 36 ശതമാനം വേതന വർധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽസുരക്ഷയും പെൻഷനും ഉറപ്പാക്കുക എന്നിവയാണ് ആവശ്യം. Read on deshabhimani.com