യുഎസ് സൈനിക വിമാനം തകർന്ന് 3 മരണം
കാൻബെറ ഓസ്‌ട്രേലിയയിൽ പരിശീലനത്തിനിടെ 23 സൈനികരുമായി പോയ അമേരിക്കൻ സൈനിക വിമാനം തകർന്ന് മൂന്നുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. മെൽവിൽ ഐലൻഡിൽ ഞായർ രാവിലെ 9.30നായിരുന്നു അപകടം. ചൈനയ്ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി യുഎസ് മറൈൻ ഫോഴ്‌സിലെ 150 അംഗങ്ങളാണ് ഓസ്‌ട്രേലിയയിലെ ഡാർവിനിലെ സൈനികത്താവളത്തിലുള്ളത്. കര, നാവിക, വ്യോമസേനകളുടെ സംയുക്ത പരിശീലനമാണ് നടക്കുന്നത്. സെപ്തംബർ ഏഴുവരെയാണ് പരിശീലനം നിശ്ചയിച്ചിരുന്നത്. Read on deshabhimani.com