റഷ്യയുടെ നാവികസേനാ ആസ്ഥാനത്ത്‌ ഉക്രയ്‌ൻ ആക്രമണം



കീവ്‌> റഷ്യൻ നാവികസേനയുടെ ക്രിമിയയിലെ കരിങ്കടൽ ആസ്ഥാനത്ത്‌ മിസൈൽ ആക്രമണം നടത്തി ഉക്രയ്‌ൻ. വെള്ളി അർധരാത്രി 12നായിരുന്നു ആക്രമണം. ഒരു സൈനികനെ കാണാതായതായെന്ന്‌ റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക്‌ തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി ഗവർണർ മിഖായേൽ റസ്വോഷയേവ് അറിയിച്ചു. സൈബർ ആക്രമണവും നേരിട്ടതായി ക്രിമിയ ഗവർണറുടെ ഉപദേശകനായ ഒലെഗ് ക്ര്യൂച്ച്‌കോവ് പറഞ്ഞു. അതേസമയം, ആക്രമണത്തിൽ ഒമ്പത് റഷ്യക്കാർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന്‌ ഉക്രയ്നിന്റെ ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ്  പറഞ്ഞു. റഷ്യൻ ജനറൽ അലക്സാണ്ടർ റൊമാൻചുക്ക് ഗുരുതരാവസ്ഥയിലാണെന്നും കൈറിലോ ബുഡനോവ് അവകാശപ്പെട്ടു. ഉക്രയ്‌ന്‌ അമേരിക്കയുടെ ദീർഘദൂര മിസൈൽ ഉക്രയ്‌ന്‌ അത്യാധുനിക ദീർഘദൂര മിസൈലുകൾ നൽകാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റം (എടിഎസിഎംഎസ്‌) മിസൈലുകളാണ്‌ ഉക്രയ്‌ന് ലഭിക്കുക. ഈ ആഴ്ച വാഷിങ്‌ടൺ സന്ദർശിച്ച ഉക്രയ്‌ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി,  ദീർഘദൂര മിസൈലുകൾ നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. ഫ്രാൻസും ബ്രിട്ടനും ആയുധങ്ങൾ നൽകിയിട്ടുണ്ട്. പിന്തുണയുമായി ക്യാനഡ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഉക്രയ്നിന് സൈനിക, സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സംഘർഷത്തിൽ റഷ്യയെ ശിക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടികൾക്ക്‌ നയതന്ത്ര പിന്തുണയും വാഗ്ദാനം ചെയ്തു. സെലൻസ്‌കിയുടെ ക്യാനഡ സന്ദർശനത്തിനു ശേഷമാണ്‌ തീരുമാനം. Read on deshabhimani.com

Related News