ജയിൽപടം വിറ്റ്‌ ട്രംപ്‌ നേടിയത്‌ 6 കോടി



വാഷിങ്‌ടൺ ക്രിമിനൽ കേസിൽ ജയിലിലായപ്പോൾ അധികൃതർ എടുത്ത തന്റെ ചിത്രം വിറ്റ്‌ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്‌ സമാഹരിച്ചത്‌ 71 ലക്ഷം ഡോളർ (5.87 കോടി രൂപ). ‌ജോർജിയ തെരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിച്ചതിനാണ്‌  ട്രംപ്‌ കഴിഞ്ഞ ദിവസം കോടതി ഉത്തരവുപ്രകാരം കീഴടങ്ങിയത്‌. 22 മിനിറ്റ്‌ ഫുൾട്ടൻ കൗണ്ടി ജയിലിൽ കഴിയേണ്ടി വന്നു. അപ്പോൾ എടുത്ത ചിത്രമാണ്‌  ടീഷർട്ടുകളിലും ചായക്കപ്പുകളിലും മറ്റും ആലേഖനം ചെയ്തും വാഹനങ്ങളിൽ ഒട്ടിക്കാവുന്ന സ്‌റ്റിക്കറുകളായും അദ്ദേഹത്തിന്റെ പ്രചാരണ കമ്മിറ്റി വിൽക്കുന്നത്‌. അദ്ദേഹം ജയിലിൽനിന്ന്‌ പുറത്തുവന്ന്‌ ഒന്നര മണിക്കൂറിൽ ഇവ വിൽപ്പനയ്ക്ക്‌ തയ്യാറായിരുന്നെന്ന്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌ ചെയ്തു. Read on deshabhimani.com

Related News