നേപ്പാളിൽ അധ്യാപക സമരം : സ്കൂളുകൾ അടച്ചു



കാഠ്‌മണ്ഡു നേപ്പാളിൽ ദേശവ്യാപകമായി അധ്യാപകർ പണിമുടക്കിയതോടെ 29,000 സർക്കാർ സ്കൂളുകൾ അടച്ചിട്ടു. സർക്കാർ പുതുതായി കൊണ്ടുവരുന്ന വിദ്യാഭ്യാസ പരിഷ്കരണ ബില്ലിനെതിരെയും തുല്യവേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയുമാണ്‌ ആയിരക്കണക്കിന്‌ അധ്യാപകർ വെള്ളിയാഴ്ച പണിമുടക്കിയത്‌. പുതിയ ബില്ലിൽ ഭേദഗതികൾ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ബുധനാഴ്ചമുതൽ അധ്യാപകർ പ്രതിഷേധത്തിലാണ്.  സർക്കാർ ചർച്ചയ്ക്ക്‌ തയ്യാറാകാത്തതോടെയാണ് പണിമുടക്കിയത്. പാർലമെന്റിലേക്ക്‌ അധ്യാപകർ വന്‍റാലി നടത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. Read on deshabhimani.com

Related News