തയ്‌വാനുമായി അതിർത്തിയില്ലെന്ന് ചൈന
ബീജിങ് 24 മണിക്കൂറിൽ തയ്‌വാനുചുറ്റും ചൈനയുടെ 103 യുദ്ധവിമാനങ്ങൾ പറന്നതായ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് ചൈന. തയ്‌വാൻ ഉൾക്കടൽ മേഖലയിൽ ചൈനയ്ക്കും തയ്‌വാനുമിടയിൽ അതിർത്തിരേഖയില്ലെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കി. ‘തയ്‌വാൻ ചൈനയുടെ ഭാഗമാണ്. അതിനാൽത്തന്നെ ഇത് വിദേശ മന്ത്രാലയം പ്രതികരിക്കേണ്ട വിഷയമല്ല. ബന്ധപ്പെട്ട വകുപ്പുകളോടാണ് വിഷയം ഉന്നയിക്കേണ്ടത്’–- മാവോ നിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൈന രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്ന സ്വയംഭരണ പ്രദേശമാണ് തയ്‌വാൻ. Read on deshabhimani.com