സുഡാനിൽ ഡ്രോൺ ആക്രമണം: 43 മരണം



ഖാർത്തും സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം തുടരുന്ന സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. 55 പേർക്ക്‌ പരിക്കേറ്റു. തലസ്ഥാനമായ ഖാർത്തുമിന്‌ സമീപം ചന്തയിലാണ്‌ ഞായറാഴ്ചയാണ്‌ ആക്രമണം. സൈന്യമാണെന്ന്‌ ആക്രമണം നടത്തിയതെന്ന്‌ അർധ സൈനിക വിഭാഗം ആരോപിച്ചു.  ഇരുവിഭാഗവും നടത്തുന്ന  ഷെല്ലാക്രമണവും വ്യോമാക്രമണവും ഖാർത്തൂം പ്രദേശത്തെ യുദ്ധക്കളമാക്കി മാറ്റിയിട്ടുണ്ട്‌. ഏപ്രിലിലാണ്‌ ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം തുറന്ന പോരാട്ടത്തിലേക്ക് എത്തിയത്‌. Read on deshabhimani.com

Related News