ദക്ഷിണ കൊറിയയിൽ വിമാനാപകടം: മരണം 62 ആയി, നിരവധി പേർ ​ഗുരുതരാവസ്ഥയിൽ



സോൾ‌> ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. തായ്‌ലൻഡിൽനിന്നും 181 യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്. പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം. നിരവധിപേരുടെ നില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വിമാനം റൺവേയിലൂടെ വേ​ഗത്തിൽ നീങ്ങുന്നതും  വലിയ ബാരിയറിൽ ഇടിച്ചു തകരുന്നതിന്‍റെയും വിഡിയോകളും പുറത്തുവന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം കത്തിചാമ്പലാവുകയായിരുന്നു. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്‌നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.   A plane with 181 people on board has crashed in South Korea. The first footage from the site of the Jeju Air Flight 2216 crash in South Korea shows 181 people on board, with 23 fatalities reported so far. pic.twitter.com/K3ajezxvwh — ZAMZAM NEWS (@zamzamafg) December 29, 2024     Read on deshabhimani.com

Related News