ദക്ഷിണ കൊറിയ വിമാനാപകടം: രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം; 179 യാത്രക്കാർ മരിച്ചു

PHOTO: x.com/zamzamafg


സോൾ‌> ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തായ്‌ലൻഡിൽനിന്നും 181 യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിന്റെ ബോയിങ് 737-8 എ എസ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്. പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വിമാനം റൺവേയിലൂടെ വേ​ഗത്തിൽ നീങ്ങുന്നതും  വലിയ ബാരിയറിൽ ഇടിച്ചു തകരുന്നതിൻറെയും വിഡിയോകളും പുറത്തുവന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം കത്തിചാമ്പലാവുകയായിരുന്നു. വിമാനത്തിന്റെ ലാൻഡിങ്ങിന് പ്രശ്‌നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.   A plane with 181 people on board has crashed in South Korea. The first footage from the site of the Jeju Air Flight 2216 crash in South Korea shows 181 people on board, with 23 fatalities reported so far. pic.twitter.com/K3ajezxvwh — ZAMZAM NEWS (@zamzamafg) December 29, 2024ലോകത്തെ നടുക്കിയ വിമാനദുരന്തങ്ങൾ ● 1956 ജൂൺ 30 –- അമേരിക്കയിലെ അരിസോണയിൽ രണ്ട് വിമാനങ്ങൾ ഗ്രാൻഡ് കാന്യോൺ മലയിടുക്കിൽ കൂട്ടിയിടിച്ച്‌  128 പേർ മരിച്ചു ● 1960 ഡിസംബർ 16 –- ന്യൂയോർക്കിൽ വിമാനങ്ങൾ കൂട്ടിയിടിച്ച്‌  128 യാത്രക്കാരും ആറു നാട്ടുകാരും മരിച്ചു ● 1973 ഫെബ്രുവരി 21 –- ലിബിയൻ എയർലൈൻസിന്റെ ബോയിങ് 727–--200 വിമാനം ഇസ്രയേൽ തകർത്തു. 113 പേരുണ്ടായിരുന്നതിൽ സഹ പൈലറ്റ് അടക്കം അഞ്ചുപേർ മാത്രം രക്ഷപെട്ടു ● 1974 മാർച്ച് 3 –- തുർക്കിയുടെ  വിമാനം പാരീസിന് നഗരത്തിനു പുറത്ത് എർമെനോൻവില്ലെ കാടിലേക്ക് ഇടിച്ചുകയറി 346 പേർ മരിച്ചു ● 1977 മാർച്ച്‌ 27 –- സ്‌പെയിനിലെ ടെനറീഫ് എയർപോർടിൽ മൂടൽമഞ്ഞ്‌ നിറഞ്ഞ റൺവേയിൽ രണ്ട് ബോയിങ് 747 വിമാനങ്ങൾ 583 പേർ മരിച്ചു ●1979 മെയ്‍ 25 –അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 191 എൻജിൻ വേർപെട്ട് തകർന്ന്‌ 277 പേർ മരിച്ചു ● 1983 സെപ്തംബർ 1 –- ന്യൂയോർക്കിൽനിന്ന് സോളിലേക്ക്‌ പോയ കൊറിയയുടെ 007 യാത്രാവിമാനം സോവിയറ്റ്‌ വെടിവയ്‌പ്പിൽ തകർന്ന്‌ 269 യാത്രക്കാർ മരിച്ചു ●1985 ജൂൺ 23–- എയർ ഇന്ത്യയുടെ കനിഷ്‌ക വിമാനം അയർലൻഡിന്റെ വ്യോമ മേഖലയിൽ തകർന്ന്‌ അറ്റ്‌ലാന്റിക്കിൽ പതിച്ചു. സിഖ്‌തീവ്രവാദികൾ സ്ഥാപിച്ച ബോംബ്‌ സ്‌ഫോടനത്തിൽ വിമാനത്തിലെ 329 യാത്രക്കാരും കൊല്ലപ്പെട്ടു ●  1985 ആഗസ്റ്റ്‌ 12 –-  ടോക്കിയോയിൽനിന്ന് ജപ്പാനിലെ ഒസാക്കയിലേക്ക്‌ പറക്കവേ ബോയിങ്‌ 747 വിമാനം തകമഗഹാര പർവതത്തിൽ തകർന്നുവീണ്‌ 520 പേർ മരിച്ചു  ● 1988 ജൂലൈ 3 –-യുഎസ് മിലിട്ടറി ക്രൂയിസർ നടത്തിയ മിസൈൽ ആക്രമണത്തിൽ തെഹ്‌റാനിൽനിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന യാത്രാവിമാനം തകർന്ന്‌ 290 പേർ മരിച്ചു ●1989 ജൂലൈ 19 – ഡെൻവറിൽനിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് ഫ്ലൈറ്റ് 232 തകർന്ന്‌ 112 പേർ മരിച്ചു. 184 പേരെ രക്ഷിച്ചു ● 1996 നവംബർ 12 –സൗദി എയർലൈൻസിന്റെ വിമാനവും കസാഖ്‌സ്ഥാൻ വിമാനവും കൂട്ടിയിടിച്ച്‌ 13 മലയാളികളുൾപ്പെടെ 351 യാത്രക്കാർ കൊല്ലപ്പെട്ടു  ● 1997 ആഗസ്ത്‌ 6 – കൊറിയൻ എയർലൈൻസിന്റെ ബോയിങ് 747 ഗുവാം കാട്ടിൽ തകർന്ന് 228 പേർ മരിച്ചു ● 2010 മെയ്‌ 22 –- എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് വിമാനം മംഗളുരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 166 പേരിൽ 158 പേർ മരിച്ചു. ഇതിൽ 52 മലയാളികൾ  ● 2014 ജൂലൈ 17–- ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപൂരിലേക്കുള്ള യാത്രാ വിമാനം കിഴക്കൻ ഉക്രയ്‌ന്‌ മുകളിലൂടെ പറക്കുന്നതിനിടെ വെടിവച്ചിട്ടു. 283 യാത്രക്കാരും 15 ജീവനക്കാരും മരിച്ചു ● 2014 മാർച്ച്‌ 8–-  ക്വാലാലംപൂരിൽനിന്ന്‌ ബിജിങ്ങിലേക്ക്‌ പോയ മലേഷ്യ എയർലൻസ്‌ വിമാനം അപ്രത്യക്ഷമായി. വിമാനത്തിലുണ്ടായിരുന്ന 239 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല ● 2015 ഒക്ടോബർ 31 -–- റഷ്യൻ എയർലൈനായ കൊഗലിമാവിയയുടെ വിമാനം ഈജിപ്തിലെ മധ്യസീനായ് മേഖലയിൽ തകർന്നുവീണ് 224 മരണം ● 2018 ഏപ്രിൽ 11 –- അൾജീരിയയുടെ സൈനിക വിമാനം അൾജിയേഴ്സിനു സമീപമുള്ള ബൗഫാറിക് വിമാനത്താവളത്തിനു സമീപം തകർന്ന് 257 മരണം ● 2018 മേയ് 18 –- ക്യൂബയിലെ ഹോസെ മാർട്ടി രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിമാനം തകർന്ന് 112 പേർ മരിച്ചു ● 2018 ഒക്ടോബർ 29 –- ജക്കാർത്തയിൽനിന്ന് ഇന്തോനേഷ്യയിലെ പങ്കാൽ പിനാങ്ങിലേക്കു പുറപ്പെട്ട ലയൺ എയറിന്റെ വിമാനം ജാവ കടലിൽ പതിച്ച്‌ 189 പേർ മരിച്ചു ● 2019 മാർച്ച് 10 –-എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റ് ബിഷോഫ്തു നഗരത്തിന് സമീപം തകർന്ന്‌ 149 യാത്രക്കാരും 8 ജീവനക്കാരും മരിച്ചു ● 2020 ജനുവരി 08 –- ഉക്രയ്ൻ എയർലൈൻസ് വിമാനം തകർന്നു വീണ് 176 പേർ മരിച്ചു. ഇറാൻ തൊടുത്ത മിസൈൽ ഏറ്റാണു വിമാനം തകർന്നത്‌ ● 2020 മേയ് 22 –- പാകിസ്ഥാനിൽ കറാച്ചി വിമാനത്താവളത്തിനു സമീപം ജനവാസമേഖലയിൽ യാത്രാവിമാനം തകർന്നുവീണ്‌ 105 മരണം ● 2022 മാർച്ച് 21 –ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് വിമാനം തകർന്ന്- 132 പേർ മരിച്ചു ● 2024 ഡിസംബർ 27 – കസാഖ്‌സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്ന്‌ 38 മരണം Read on deshabhimani.com

Related News