സെവസ്താപോൾ 
തുറമുഖത്ത്‌ 2 കപ്പലിന്‌ തീപിടിച്ചു



മോസ്കോ ക്രിമിയയിലെ സെവസ്താപോൾ തുറമുഖത്തിലേക്ക്‌ ബുധനാഴ്ച ഉക്രയ്‌ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 24 പേർക്ക്‌ പരിക്കേറ്റു. തുറമുഖത്തും അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന രണ്ട്‌ കപ്പലിലും തീപിടിത്തമുണ്ടായി. ഏതാനും ആഴ്ചകൾക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്‌. 10 ക്രൂസ്‌ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഉക്രയ്‌ൻ ആക്രമണം. ഏഴെണ്ണം വെടിവച്ചിട്ടതായി റഷ്യൻ സൈന്യം പറഞ്ഞു. കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ കപ്പലുകളെല്ലാം അറ്റകുറ്റപ്പണികൾക്കായി എത്തുന്ന തുറമുഖമാണ്‌ സെവസ്താപോൾ. ആക്രമണത്തിൽ ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല. Read on deshabhimani.com

Related News