ഷൂമാക്കർ എഐ അഭിമുഖം ; ജർമൻ മാസികയുടെ എഡിറ്ററെ നീക്കി



ബെർലിൻ നിർമിതബുദ്ധി (എഐ) ഉപയോഗിച്ച്‌ ഫോ‍ർമുല വൺ കാറോട്ട താരം മൈക്കൽ ഷൂമാക്കറുമായി അഭിമുഖം പ്രസിദ്ധീകരിച്ച ജർമൻ മാസികയുടെ എഡിറ്ററെ ചുമതലയിൽനിന്ന്‌ നീക്കി. താരത്തിന്റെ കുടുംബത്തോട് മാസികയുടെ പ്രസാധകർ ക്ഷമാപണം നടത്തി. 2009 മുതൽ മാസികയുടെ എഡിറ്റർ- ഇൻ-ചീഫ് ആയിരുന്ന ആനി ഹോഫ്‌മാനെയാണ്‌ മാറ്റിയത്‌. കാറോട്ടത്തിൽ ഏഴു തവണ ലോക ചാമ്പ്യനായ ഷൂമാക്കറിന് 2013 ഡിസംബറിൽ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.  10 വർഷമായി ചികിത്സയിലാണ്‌. "മൈക്കൽ ഷൂമാക്കർ ദ ഫസ്റ്റ് ഇന്റർവ്യൂ’ എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ ചിരിക്കുന്ന ചിത്രംസഹിതം ഡൈ അക്‌റ്റ്വെല്ല മാസികയുടെ കവർ പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖത്തിന്റെ ഏറ്റവും ഒടുവിലായാണ്‌ ഇത് ‘ക്യാരക്ടര്‍ എഐ' എന്ന എഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ഷൂമാക്കറുമായോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായോ സംസാരിച്ചിട്ടില്ലെന്നും പറഞ്ഞത്‌. കവർ പേജിൽ തെറ്റിദ്ധരിപ്പിക്കുംവിധം ചിത്രവും തലക്കെട്ടും നൽകിയതിനാലാണ്‌ ഷൂമാക്കറിന്റെ കുടുംബം നിയമനടപടി സ്വീകരിച്ചു. തുടർന്നാണ്‌ പുറത്താക്കൽ. Read on deshabhimani.com

Related News