വിക്രമസിംഗെയ്‌ക്ക് ധനമന്ത്രാലയത്തിന്റെ ചുമതല
കൊളംബോ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയിൽ ധനമന്ത്രാലയത്തിന്റെ ചുമതലകൂടി ഏറ്റെടുത്ത് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. ബുധനാഴ്‌ച വിക്രമസിംഗെയെ പ്രസിഡന്റ് ഗോതബായ രജപക്‌സെ ധനമന്ത്രിയായി നിയമിച്ചു. സാമ്പത്തിക സഹായത്തിനായി അന്താരാഷ്‌ട്ര നാണ്യനിധിയുമായി ചർച്ചകൾ നടക്കുകയാണ്.മെയ് 12ന് ആണ് വിക്രമസിംഗെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. Read on deshabhimani.com