പുടിൻ എർദോഗൻ 
കൂടിക്കാഴ്‌ച ഇന്ന്‌



മോസ്‌കോ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും തുർക്കിയ പ്രസിഡന്റ്‌ റെസിപ്‌ തയിപ്‌ എർദോഗനും തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. സോചിയിലാണ്‌ കൂടിക്കാഴ്‌ച. കരിങ്കടൽ വഴിയുള്ള ധാന്യം കയറ്റുമതിചെയ്യുന്നതിനുള്ള കരാറില്‍ റഷ്യയെ പങ്കാളിയാക്കാനായിരിക്കും ശ്രമം. റഷ്യ, ഉക്രയ്ന്‍ സംഘര്‍ഷം തുടരവെ 3.3 കോടി ടൺ ധാന്യങ്ങളും മറ്റ് ചരക്കുകളും മൂന്ന് ഉക്രയ്‌ൻ തുറമുഖത്തുനിന്ന് സുരക്ഷിതമായി കയറ്റിവിടാന്‍ കരാറിലൂടെ സാധിച്ചിരുന്നു. കരാർ പുതുക്കാൻ ക്രെംലിൻ വിസമ്മതിച്ചു. കരാർ പുനരുജ്ജീവിപ്പിക്കണമെന്നാണ് തുര്‍ക്കിയയുടെ ആവശ്യം. Read on deshabhimani.com

Related News