വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു



വാഷിങ്‌ടൺ അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു. ലോറൻസ്‌ ഫോസിറ്റ്‌ എന്ന 58കാരനാണ്‌ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്‌.  ഹൃദയ ശസ്‌ത്രക്രിയ മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ് മെഡിസിനിൽനിന്നുള്ള വിദഗ്ധരാണ് നടത്തിയത്.     ശസ്‌ത്രക്രിയക്കുശേഷം ഫോസിറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം  ഉപകരണങ്ങളുടെ സഹായമില്ലാതെ  പ്രവർത്തിക്കുകയും ചെയ്യുന്നതായി സർവകലാശാല പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ മേരിലാൻഡ്‌ സർവകലാശാലയിൽ ഇത്തരത്തിലുള്ള ആദ്യ ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഡേവിഡ്‌ ബെന്നറ്റ്‌ എന്ന അറുപതുകാരനാണ്‌ അന്ന്‌ ഹൃദയം സ്വീകരിച്ചത്‌. ഇദ്ദേഹം രണ്ടുമാസം ജീവിച്ചു. Read on deshabhimani.com

Related News