പാകിസ്ഥാനിൽ 1200 അടി ഉയരത്തിൽ കുട്ടികളടക്കം എട്ടുപേർ കേബിൾ കാറിൽ കുടുങ്ങി
ഇസ്‍ലാമാബാദ്> പാകിസ്ഥാനിൽ ആറു കുട്ടികളടക്കം ഏട്ടുപേർ 1200 അടി ഉയരത്തിലുള്ള കേബിൾ കാറിനുള്ളിൽ കുടുങ്ങി. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണു സംഭവം. നദിക്കു മുകളിൽ സ്ഥാപിച്ച കേബിൾ കാറിൻറെ പ്രവർത്തനം പാതിവഴിയിൽ നിലയ്‌ക്കുകായിരുന്നു. സ്‌കൂളിൽ പോകാനായാണ് കുട്ടികൾ കേബിൾ കാറിൽ കയറിയത്. ചൊവ്വാഴ്‌ച രാവിലെ എട്ടുമണിയോടെ കേബിൾ കാറിൽ കുടുങ്ങി കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല. Read on deshabhimani.com