ഗാസ കവാടം 
തുറന്ന്‌ ഇസ്രയേൽ



റാമള്ള ആഴ്ചകൾ നീണ്ട സംഘർഷത്തെ തുടർന്ന്‌ കഴിഞ്ഞയാഴ്ച അടച്ച, ഗാസയിലേക്കുള്ള പ്രധാന കവാടം വീണ്ടും തുറന്ന്‌ ഇസ്രയേൽ. ഇതോടെ പലസ്തീനിൽനിന്നുള്ള ആയിരക്കണക്കിന്‌ തൊഴിലാളികൾക്ക്‌ വീണ്ടും രാജ്യത്ത്‌ പ്രവേശിക്കാമെന്നായി. ഖത്തറിന്റെ മധ്യസ്ഥതയിലാണ്‌ തീരുമാനം. ഗാസയിൽനിന്ന്‌ ഇസ്രയേലിലേക്ക്‌ കാൽനടയായി പ്രവേശിക്കാവുന്ന ഏക പാതയാണ്‌ എറെസ്‌ കവാടം. ഇതുവഴി പ്രതിദിനം 18,000ത്തോളം തൊഴിലാളികൾ ഇസ്രയേലിൽ വന്നുപോകുന്നതായാണ്‌ കണക്ക്‌. Read on deshabhimani.com

Related News