30 വർഷത്തിനുള്ളിൽ നിർമിതബുദ്ധി മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന്
ലണ്ടൻ നിർമിതബുദ്ധിയുടെ വികാസം പ്രതീക്ഷിച്ചതിലും അതിവേഗത്തിലാണെന്നും മൂന്ന് ദശാബ്‌ദത്തിൽ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന ഭീഷണി നിലനിൽക്കുകയാണെന്നും ബ്രിട്ടീഷ് കനേഡിയൻ ശാസ്‌ത്രജ്ഞന്‍ ജെഫ്രി ഹിന്റൺ. അതീവശേഷിയുള്ള നിർമിത ബുദ്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യർ കൊച്ചുകുട്ടികളെപ്പോലെയായിരിക്കുമെന്ന് "നിര്‍മിതബുദ്ധിയുടെ തലതൊട്ടപ്പ'നെന്ന വിശേഷണമുള്ള നൊബേല്‍ ജേതാവായ ഹിന്റൺ പറഞ്ഞു. മനുഷ്യരാശി പൂര്‍ണമായി നിര്‍മിതബുദ്ധിയാല്‍ തുടച്ചുനീക്കപ്പെടാന്‍ പത്തുമുതൽ ഇരുപതുവരെ ശതമാനം സാധ്യതയുണ്ട്. ഈ മേഖലയിലെ വലിയ കമ്പനികളുടെ വേഗത്തിലുള്ള ഗവേഷണത്തിന് സർക്കാരുകള്‍ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മിതബുദ്ധിയുടെ വിപത്തുകളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയാനായി അദ്ദേഹം കഴിഞ്ഞവര്‍ഷം ഗൂഗിളിലെ ഉന്നതസ്ഥാനം രാജിവച്ചിരുന്നു. Read on deshabhimani.com