കീവില്‍ വീണ്ടും 
റഷ്യന്‍ വ്യോമാക്രമണം



കീവ് കീവിലെ ഷെവ്ചെന്‍സ്കിയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ജനവാസമേഖലയിലടക്കം വ്യാപക നാശനഷ്ടം. ജി7 വാര്‍ഷിക ഉച്ചകോടിക്കായി ജര്‍മനിയില്‍ നേതാക്കള്‍ ഒത്തുകൂടിയതിന്റെ ആദ്യദിനത്തിലാണ് ആക്രമണം. ഉക്രയ്നെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ കടുപ്പിക്കുന്നതായി ഉച്ചകോടിയില്‍ അറിയിച്ചിരുന്നു. ഞായറാഴ്ചയുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തെതുടര്‍ന്ന് ഒമ്പതുനില കെട്ടിടം ഭാ​ഗികമായി തകര്‍ന്നു. ഒരാൾ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. Read on deshabhimani.com

Related News