ചൈനയുമായി നയതന്ത്രബന്ധം 
സ്ഥാപിച്ച്‌ ഹോണ്ടുറാസ്‌



ബീജിങ്‌ തയ്‌വാനുമായുള്ള നയതന്ത്രബന്ധം പൂർണമായും വിച്ഛേദിച്ച് ഹോണ്ടുറാസ്‌ ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. ഹോണ്ടുറാസ്‌–- ചൈനീസ്‌ സർക്കാരുകൾ സംയുക്തമായാണ്‌ ഇത്‌ പ്രഖ്യാപിച്ചത്‌. വത്തിക്കാൻ സിറ്റി ഉൾപ്പെടെ തയ്‌വാനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച 13 രാജ്യങ്ങളിൽ ഒന്നായിരുന്നു ഹോണ്ടുറാസ്‌. ഇടതു നേതാവായ ഹോണ്ടുറാസ്‌ പ്രസിഡന്റ്‌ സിയോമാര കാസ്‌ട്രോ, ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ മാസം ഉന്നത ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിരുന്നു. തുടർന്നാണ്‌ ഏക ചൈന നയം അംഗീകരിക്കുന്നതായ സർക്കാർ പ്രഖ്യാപനം. 2016ൽ സായ്‌ ഇങ്‌വെൻ പ്രസിഡന്റായതിനുശേഷം തയ്‌വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച്‌ ഏക ചൈന നയം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ഒമ്പതാമത്തെ രാഷ്ട്രമാണ്‌ ഹോണ്ടുറാസ്‌. Read on deshabhimani.com

Related News