ഇന്തോ-പസഫിക്കിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് ക്വാഡ്



വാഷിങ്‌ടൺ > ചൈനയെ ലക്ഷ്യംവച്ച് ഇന്തോ–-പസിഫിക് മേഖലയിൽ സാമ്പത്തിക വികസന സഹകരണത്തിലൂന്നിയ പദ്ധതികൾ ആവിഷ്‌കരിച്ച് ക്വാഡ് ഉച്ചകോടി. ഭീകരവാദം തടയുന്നതിന് യോജിച്ചുള്ള പ്രവത്തനത്തിന് ധാരണയിലെത്തിയെന്നും ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്‌മ‌യായ ക്വാഡ് സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഭീകരസംഘടനകൾക്ക് രാജ്യങ്ങള്‍ സൈനിക സഹായം നൽകരുതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കുമെന്നും പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് വാക്സിൻ വിതരണം, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ, സാങ്കേതികവിദ്യാ സഹകരണം, അഫ്​ഗാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണയായി. മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അഫ്​ഗാന്‍ മണ്ണില്‍ ആസൂത്രണം ചെയ്യപ്പെടരുതെന്നും  രാജ്യം ഭീകരതയ്ക്ക് വിളനിലമാകരുതെന്നും ക്വാഡ് ആവശ്യപ്പെട്ടു. അഫ്​ഗാനിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ താലിബാന്‍ മാനിക്കണമെന്നും രാജ്യം വിട്ടുപോകാൻ ആ​ഗ്രഹിക്കുന്നവരെ അതിനനുവദിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. Read on deshabhimani.com

Related News