നൈജറിൽ സായുധ നീക്കത്തിന് ഇക്കോവാസ്
നിയാമേ സൈനിക അട്ടിമറി നടന്ന നൈജറില്‍ സായുധ ഇടപെടലിന് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ് നീക്കം ശക്തമാക്കി. പശ്ചിമ ആഫ്രിക്കൻ സൈനിക മേധാവികൾ ഘാനയിൽ ചർച്ച നടത്തി. അവസാന ആശ്രയമായി "സമാധാന സേനയെ’ സജീവമാക്കാൻ ഇക്കോവാസ് നിര്‍ദേശം നല്‍കി. അവസാന നീക്കമായി സായുധ ഇടപെടൽ ഉണ്ടാകുമെന്ന് ഇക്കോവാസ് രാഷ്ട്രീയകാര്യ–- സുരക്ഷാ കമീഷണർ അബ്ദുൽ-ഫതാവ് മൂസ യോഗത്തിൽ പറഞ്ഞു. Read on deshabhimani.com