ഗാബോൺ ഇനി പട്ടാളമേധാവി ഭരിക്കും



ലിബർവിൽ സൈനിക മേധാവിയായ ജനറൽ ബ്രൈസ് ഒലിഗുയി എൻഗ്യുമയെ അട്ടിമറി നടന്ന ഗാബോണിന്റെ തലവനായി പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനിലൂടെ സൈന്യമാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ പ്രസിഡന്റ്‌ അലി ബോംഗോ ഒൻഡിംബയുടെ ബന്ധുവാണ്‌ എൻഗ്യൂമ. നിലവിൽ അലി ബോംഗോ വീട്ടുതടങ്കലിലാണ്‌. ഗാബോൺ നേരത്തേ ഫ്രഞ്ച് കോളനിയായിരുന്നു. 1967 മുതൽ 56 വർഷമായി പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നത്. 14 വർഷമായി അധികാരത്തിലുള്ള പ്രസിഡന്റ്‌ അലി ബോംഗോ ഒൻഡിംബ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അട്ടിമറി നടന്നത്‌. Read on deshabhimani.com

Related News