നാസി ക്രൂരത: ഇറ്റലിയില്‍ 
80 വര്‍ഷത്തിനുശേഷം 
നഷ്ടപരിഹാരം



റോം നാസിപട്ടാളം 1943ല്‍ തൂക്കിലേറ്റിയ ആറ്‍ ഇറ്റലിക്കാരുടെ പിന്മുറക്കാര്‍ക്ക് 1.2 കോടി യൂറോ (1,07 കോടി രൂപ) നഷ്‌ടപരിഹാരം നല്‍കാന്‍ ഇറ്റാലിയന്‍കോടതിവിധി. നാസിക്രൂരത അരങ്ങേറി 80 വര്‍ഷത്തിനുശേഷമാണ് വിധി. തെക്കന്‍ ഇറ്റലിയിലെ ഫൊർനെല്ലിയിലാണ് ആറുപേരെ നാസി ജര്‍മന്‍ പട്ടാളം തൂക്കിലേറ്റിയത്.  നഷ്ടപരിഹാരം കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് കൈമാറാം. ഇറ്റാലിയന്‍ സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കുന്നത്. നാസി പട്ടാളത്തിന്റെ ക്രൂരതയ്ക്ക് ജര്‍മ്മനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വാദവുമായി ജൂതസംഘടനകള്‍ രം​ഗത്തുണ്ട്. 22,000 ഇറ്റലിക്കാർ നാസിക്രൂരതയ്ക്ക് ഇരയായെന്ന് ജർമൻ സാമ്പത്തികസഹായത്തോടെ 2016-ൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. Read on deshabhimani.com

Related News