നേപ്പാളിൽ വോട്ടെണ്ണൽ തുടങ്ങി



കാഠ്‌മണ്ഡു നേപ്പാൾ പാർലമെന്റ്‌, പ്രവിശ്യാ തെരഞ്ഞെടുപ്പിന്റെ  വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു.  രാവിലെ ഏഴുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ വോട്ടെണ്ണൽ. വോട്ടെണ്ണല്‍ എട്ടുദിവസംനീളം. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 61 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ത്രിബേനി നഗരസഭയിലെ  നടേശ്വരി ബേസിക്‌ സ്കൂളിലെ ബൂത്തില്‍ ഇരുപത്തിനാലുകാരൻ വെടിയേറ്റ്‌ മരിച്ചു. കൈലാലി ജില്ലയിൽ പോളിങ്‌ ബൂത്തിനു മുന്നിൽ സ്‌ഫോടനമുണ്ടായി. 275 അംഗ പ്രതിനിധി സഭയിലേക്കുള്ള വോട്ടെടുപ്പിൽ 1.79 കോടി പേർക്കാണ്‌ വോട്ടവകാശം ഉണ്ടായിരുന്നത്. Read on deshabhimani.com

Related News