ഗാബോണിനെ പുറത്താക്കി ആഫ്രിക്കൻ യൂണിയൻ
ലിബർവിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയെ പുറത്താക്കിയതിനു പിന്നാലെ ഗാബോണിന്റെ അംഗത്വം താൽക്കാലികമായി റദ്ദാക്കി ആഫ്രിക്കൻ യൂണിയൻ. ഭരണഘടനാക്രമം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ പ്രവർത്തനങ്ങളിലും സംഘടനകളിലും സ്ഥാപനങ്ങളിലും ഗാബോണിന്റെ പങ്കാളിത്തം ആഫ്രിക്കൻ യൂണിയൻ പീസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ വിലക്കി. Read on deshabhimani.com