ലണ്ടനില്‍ ഭൂഗര്‍ഭറെയില്‍ നിലച്ചു
ലണ്ടന്‍ റെയില്‍ സമരത്തിനു പിന്നാലെ ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസിലെ തൊഴിലാളികളുടെ സമരത്തില്‍ ലണ്ടനിലെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി നിലച്ചു. ട്യൂബ് ലൈനിലൂടെ വെള്ളിയാഴ്ച ഭൂഗര്‍ഭ ട്രെയിനുകളൊന്നും സര്‍വീസ് നടത്തിയില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ (ആര്‍എംടി) അറിയിച്ചു. വേതനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്റെയില്‍ ജീവനക്കാര്‍ ശനിയാഴ്ചയും പണിമുടക്ക് ആഹ്വാനം ചെയ്തു. തപാല്‍ ജീവനക്കാര്‍, അഭിഭാഷകര്‍, ടെലികോം ജീവനക്കാര്‍, തുറമുഖത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം തൊഴില്‍ ബഹിഷ്കരണവും സമരവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എഡിന്‍ബര്‍ഗ്, സ്കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ മാലിന്യം ശേഖരിക്കുന്നവര്‍ വ്യാഴംമുതല്‍ 11 ദിവസത്തെ സമരം ആരംഭിച്ചു. സഞ്ചാരികളെ മാലിന്യക്കൂമ്പാരമായിരിക്കും എതിരേല്‍ക്കുകയെന്ന മുന്നറിയിപ്പും തൊഴിലാളികള്‍ നല്‍കി. Read on deshabhimani.com