കിം റഷ്യയില്‍
മോസ്കോ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായുള്ള ചര്‍ച്ചയ്ക്കായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യയില്‍ എത്തി. കൂടിക്കാഴ്ച ‘അടുത്ത ദിവസങ്ങളിൽ’ ഉണ്ടാകുമെന്നും റഷ്യയുടെ കിഴക്കേയറ്റത്തായിരിക്കും കൂടിക്കാഴ്ചയെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. കൃത്യമായ സ്ഥലമോ സമയമോ അറിയിച്ചിട്ടില്ല. ഇരുരാജ്യങ്ങളുടെയും നയതന്ത്രസംഘങ്ങളുടെ ചർച്ചയാകും ആദ്യം നടക്കുക. പിന്നീട് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച. ഔദ്യോഗിക വിരുന്നുമുണ്ടാകും. കിമ്മുമായുള്ള അതിസുരക്ഷാ ട്രെയിൻ ചൊവ്വാഴ്ചയാണ് റഷ്യയിൽ എത്തിയത്. റഷ്യയുടെ ഉന്നതതലസംഘം അദ്ദേഹത്തെ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരിച്ചു. റഷ്യയുടെ പ്രകൃതിവിഭവ മന്ത്രി അലക്സാണ്ടർ കോസ്‌ലോവ് ഉൾപ്പെടെയുള്ളവരുമായി കിം കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. റഷ്യക്ക് കൂടുതൽ ആയുധം വിൽക്കാനുള്ള കരാറാകും പുടിൻ–- കിം ചർച്ചയുടെ പ്രധാന അജൻഡയെന്ന് അമേരിക്ക പ്രതികരിച്ചു. . Read on deshabhimani.com