നാസി ഭടന് പാർലമെന്റിൽ ആദരം ; വെട്ടിലായി ട്രൂഡോ
ഒട്ടാവ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ ഇന്ത്യ കൊലപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ വെട്ടിലായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ജൂതവംശഹത്യയിൽ പങ്കെടുത്ത ഹിറ്റ്‌ലറുടെ സൈന്യത്തിന്റെ ഭാഗമായ ഉക്രേനിയൻ നാസി യാരോസ്ലാവ് ഹുങ്കയെ ട്രൂഡോ പാർലമെന്റിൽ ആദരിച്ചത് വിവാദത്തിലായി. ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കിയുടെ ഒട്ടാവ സന്ദർശനവേളയിലാണ് സംഭവം. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ 14–--ാമത് വാഫെൻ ഗ്രനേഡിയർ ഡിവിഷനിലെ സൈനികനായിരുന്നു യാരോസ്ലാവ് ഹുങ്കയെന്ന് പിന്നീട് വെളിപ്പെട്ടു. ഹുങ്കയെ ക്ഷണിച്ചതിന്റെയും പാർലമെന്റിൽ ആദരിച്ചതിന്റെയും പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൗസ് സ്പീക്കർ ആന്റണി റോട്ട മാപ്പ് പറഞ്ഞ് ട്രൂഡോയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ആദരിക്കുന്നതിനുമുമ്പ് ട്രൂഡോ ഹുങ്കയുമായി കൂടിക്കാഴ്ച നടത്തിയതായി പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ട്രൂഡോ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിയറി പോയിലിവര്‍ ആവശ്യപ്പെട്ടു. വിഷയം വിവാദമായതോടെ ജൂതസമൂഹത്തോട് സ്‌പീക്കർ ആന്റണി റോട്ട പരസ്യമായി മാപ്പ് പറഞ്ഞു. Read on deshabhimani.com