3 പലസ്തീൻകാരെ കൂടി 
ഇസ്രയേല്‍ വധിച്ചു



ജറുസലേം വെസ്റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു സമീപം മൂന്ന്‌ പലസ്തീൻകാരെ വെടിവച്ചു കൊന്ന്‌ ഇസ്രയേൽ സൈന്യം. ഞായറാഴ്ച അഭയാർഥി ക്യാമ്പിനു പുറത്തേക്ക്‌ വരികയായിരുന്ന യുവാക്കളെയാണ്‌ വധിച്ചത്‌. ഇവർ ആക്രമണം നടത്താനായി പോകുകയായിരുന്നെന്നും ഇവരുടെ വാഹനത്തിൽനിന്ന്‌ റൈഫിൾ പിടിച്ചെടുത്തെന്നും ഇസ്രയേൽ ആരോപിക്കുന്നു. അതിനിടെ, സിറിയൻ തലസ്ഥാനം ഡമാസ്കസിനുസമീപം ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ നാലു സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. ഏഴുപേർക്ക്‌ പരിക്കേറ്റു. തിങ്കൾ പുലർച്ചെ 2.20നായിരുന്നു ആക്രമണം. ഈ വർഷം സിറിയയിലേക്ക്‌ ഇസ്രയേൽ നടത്തുന്ന 22മത്‌ ആക്രമണമാണിത്‌. സിറിയൻ സൈന്യത്തിന്റെ ആയുധക്കിടങ്ങ്‌ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. Read on deshabhimani.com

Related News