യുഎൻ കൗൺസിലിൽനിന്ന് ഇറാനെ പുറത്താക്കി
ഐക്യരാഷ്ട്ര കേന്ദ്രം> വനിതകൾക്ക് തുല്യാവകാശത്തിനായി പ്രവർത്തിക്കുന്ന യുഎൻ സാമ്പത്തിക, സാമൂഹിക കൗൺസിലിൽനിന്ന് ഇറാനെ പുറത്താക്കി. അമേരിക്കയാണ് ഇറാനെ പുറത്താക്കണമെന്ന പ്രമേയം കമീഷനിൽ അവതരിപ്പിച്ചത്. 29 അംഗങ്ങൾ അനുകൂലിച്ചപ്പോൾ എട്ടുപേർ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 16 അംഗങ്ങൾ വിട്ടുനിന്നു. 2026 വരെയായിരുന്നു ഇറാന്റെ അംഗത്വ കാലാവധി. കെട്ടിച്ചമച്ച ആരോപണങ്ങളാണ് അമേരിക്ക ഉന്നയിച്ചതെന്നും കൗൺസിലിൽനിന്ന് പുറത്താക്കിയത് രാജ്യത്തെ വനിതാ മുന്നേറ്റത്തെ തടസ്സപ്പെടുത്തുമെന്നും യുഎന്നിലെ ഇറാൻ സ്ഥാനപതി അമിർ സയീദ് ജലിൻ ഇറവാനി പറഞ്ഞു. Read on deshabhimani.com