പുടിൻ–മോദി കൂടിക്കാഴ്‌ച: ആറുലക്ഷം തോക്കുണ്ടാക്കാന്‍ കരാര്‍



ന്യൂഡൽഹി> ഇന്ത്യയും റഷ്യയുമായുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമായെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർപുടിൻ. ഇന്ത്യ–-റഷ്യ വാർഷിക ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ പുടിൻ  തിങ്കൾ വൈകിട്ട്‌ ഹൈദരാബാദ്‌ ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള  ചർച്ചയിലാണ്‌ ഇത്‌ വ്യക്തമാക്കിയത്‌. രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ച. ഇന്ത്യ–- റഷ്യ ഉഭയകക്ഷിബന്ധത്തിൽ വൻ പുരോഗതി ഉണ്ടായെന്ന്‌ ഇരുനേതാക്കളും വിലയിരുത്തി.  മയക്കുമരുന്ന്‌ കടത്തും സംഘടിത കുറ്റകൃത്യങ്ങളും ഉൾപ്പെടെ ഭീകരവാദവുമായി ബന്ധപ്പെട്ട എല്ലാ നീക്കത്തെയും പ്രതിരോധിക്കണമെന്ന്‌  പുടിൻ ആവശ്യപ്പെട്ടു. കോവിഡ്‌കാല വെല്ലുവിളികളെ മറികടന്നും ഇന്ത്യ–-റഷ്യ ബന്ധം വളർന്നെന്ന്‌ നരേന്ദ്ര മോദി പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ സംയുക്തസംരംഭത്തിന്റെ ഭാഗമായി ആറ്‌ ലക്ഷം എകെ -203 തോക്ക്‌ ഉൽപ്പാദിപ്പിക്കാനുള്ള 5000 കോടിയുടെ കരാറിലും  2021 മുതൽ 2031 വരെ സൈനിക, സാങ്കേതിക സഹകരണം ശക്തമാക്കാനുള്ള കരാറിലും ഒപ്പിട്ടു.  പ്രതിരോധ, വിദേശ മന്ത്രിമാർ പങ്കെടുത്ത 2+2 ചർച്ചയിലാണ്  കരാര്‍.    പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, വിദേശമന്ത്രി എസ്‌ ജയ് ശങ്കർ, റഷ്യൻ പ്രതിരോധമന്ത്രി ജനറൽ സെർജി ഷൊയ്‌ഗു, വിദേശമന്ത്രി സെർജി ലവ്‌റോവ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News